Skip to main content

സൗജന്യ ബീച്ച് അംബ്രല്ല വിതരണം

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ല വിതരണോദ്ഘാടനം ഫെബ്രുവരി 26 ന് വൈകിട്ട് 3.15 ന് ബാങ്ക് എപ്ലോയീസ് യൂണിയന്‍ ഹാളില്‍ ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കുമെന്ന് ജില്ലാ ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.  ബീച്ച് അംബ്രല്ലക്ക് അര്‍ഹരായിട്ടുള്ള ഗുണഭോക്താക്കള്‍ 2.30 ന് ജനറല്‍ പോസ്റ്റ് ഓഫീസിന് സമീപത്തുള്ള ബാങ്ക് എംപ്ലോയീസ് യൂണിയന്‍ ഹാളിലെത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 260/2019)

 

date