Skip to main content
സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളോടനുബന്ധിച്ച് മന്ദാരക്കാവ് കലാകാരന്‍മാര്‍ വേദിയില്‍ നാടന്‍പ്പാട്ട് അവതരിപ്പിക്കുന്നു.

സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍: ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി മന്ദാരക്കാവ് കലാകാര•ാര്‍

 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ചെറുതോണി ടൗണില്‍ നടന്ന കലാപരിപാടികള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചു. തിരുവനന്തപുരം ലക്ഷ്യ നാട്ടരങ്ങ് അവതരിപ്പിച്ച മന്ദാരക്കാവ് നാടന്‍പാട്ടുകളും കലാരൂപങ്ങളും കലാ വൈവിധ്യം കൊണ്ട് കാണികള്‍ക്ക് പുതുമയേറിയ അനുഭവമായി മാറി. കുട്ടികളും സ്ത്രീകളും ഉള്‍പ്പടെ 23 കലാകാര•ാരാണ് മന്ദാരക്കാവിനായ് മാറ്റുരച്ചത്. 7 പാട്ടുകാര്‍ ഉള്‍പ്പെടുന്ന സംഘം നാടന്‍ പാട്ടുകളും വട്ടമുടി, കരിങ്കാളി,  തെയ്യം, മുടിയാട്ടം, തുടങ്ങിയ അനുഷ്ഠാന കലകളുമാണ് കാണികള്‍ക്കായി ഒരുക്കിയത്. ഇവയൊക്കെ വീക്ഷിക്കുവാന്‍ ഒട്ടനവധി കാണികളാണ് ചെറുതോണി ടൗണില്‍ തടിച്ചുകൂടിയത്

date