Skip to main content

അതിജീവനം ഡോക്യുഫെസ്റ്റ്: സിനിമാ ക്യാമ്പ് സമാപിച്ചു

 

മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ വകുപ്പ് ലൈബ്രറി കൗൺസിലിന്റെയും ചലച്ചിത്ര അക്കാദമിയുടെയും സഹകരണത്തോടെ  സംഘടിപ്പിച്ച അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സിനിമാ ക്യാമ്പ് സമാപിച്ചു. 

  ശിഷക് സദനിൽ രണ്ടാം ദിവസം പരിയാരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം ഡോക്ടറും സംവിധായകനുമായ ഡോ ജോസ് ഉദ്ഘാടനം ചെയ്തു. ടിടിഐ പ്രിൻസിപ്പാൾ കെ വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ടി ദീപേഷ് ക്ലാസെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ അധ്യക്ഷനായി. പി കെ ബൈജു, എം ബാലൻ, വനിതാ കോളേജ് എൻഎസ്എസ് വിഭാഗം തലവൻ കെ പ്രസാദ്  എന്നിവർ സംസാരിച്ചു. ജില്ലയിലെ തെരഞ്ഞെടുത്ത 25 ലൈബ്രറികൾ കേന്ദ്രീകരിച്ച് തുടർ ദിവസങ്ങളിൽ ഫെസ്റ്റ് നടക്കും. 

 

date