Skip to main content

ഭിന്നശേഷിക്കാര്‍ക്ക്‌ ഇലക്‌ട്രോണിക്‌ വീല്‍ചെയര്‍ വിതരണം

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്കായി ഇലക്ട്രോണിക്ക്‌ വീല്‍ചെയര്‍ വിതരണം ചെയ്‌തു. 90,000 രൂപ വിലയുളള ഇലക്ട്രോണിക്‌ വീല്‍ ചെയറുകളാണ്‌ വിതരണം ചെയ്‌തത്‌. നഗരസഭ ഓഫീസ്‌ പരിസരത്ത്‌ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍ വിതരാണോദ്‌ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭ ജോഷി അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍, കൗണ്‌സിലര്‍മാരായ കെ. എസ്‌. കൈസാബ്‌, സി.കെ.രാമനാഥന്‍, പി. എന്‍. രാമദാസ്‌, തങ്കമണി സുബ്രഹ്മണ്യന്‍, സി.സി.വിപിന്‍ചന്ദന്‍, വി.ജി.ഉണ്ണികൃഷ്‌ണന്‍, വി.എം.ജോണി, ഐസി ഡി.എസ്‌.സൂപ്പര്‍വൈസര്‍മാരായ മേരി, അനിത എന്നിവര്‍ സംസാരിച്ചു.

date