Skip to main content

തെരഞ്ഞെടുപ്പ് പോസ്റ്റര്‍ രചനാമത്സരം

വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കൂടുതല്‍    പങ്കെടുപ്പിക്കാനും ഒരു വോട്ടുപോലും പാഴാകാതിരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം   സംഘടിപ്പിക്കുന്നു. ഈ മാസം 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് അലാമിപ്പള്ളി ബസ് സ്ന്റാന്റിലാണ് മത്സരം. മത്സരാര്‍ത്ഥികള്‍ ആവശ്യമായ പെയിന്റിംഗ് സാമഗ്രികള്‍ കൊണ്ടുവരണം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ അപ്പോള്‍ തന്നെ നല്‍കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗമായുള്ള സിസ്റ്റമാറ്റിക് വോട്ടര്‍സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്‌വിഇഇപി) കാസര്‍കോട് ജില്ലാ വിഭാഗമാണ് മത്സരം സംഘടിപ്പിക്കുന്നത്.

date