Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ  കുടുംബശ്രീ വിപണന കേന്ദ്രത്തിലെ 3-ാം നമ്പര്‍ മുറി, 4-ാം നമ്പര്‍ മുറി ,   6-ാം നമ്പര്‍ മുറി, 7-ാം നമ്പര്‍ മുറി എന്നിവ  വാടകയ്ക്ക് നല്‍കുന്നു. താല്‍പര്യമുള്ള അംഗീകൃത വനിത ഗ്രൂപ്പുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന സംരംഭം സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും  പ്രതിമാസ വാടക നിരക്കും രേഖപ്പെടുത്തിയ ക്വട്ടേഷന്‍  മാര്‍ച്ച് 28 ന് രാവിലെ 10.30 നകം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. അന്നേ ദിവസം  രാവിലെ 11 ന്  ഈ മുറികള്‍ ലേലം ചെയ്യും.   ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യൂണിറ്റുകള്‍/വ്യക്തികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സംരംഭങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങളടങ്ങിയ അപേക്ഷ അന്നേ ദിവസം 10.30 ന് ,ഒറിജിനല്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്- 04994-256722

date