Skip to main content
ഗ്രീൻ പ്രോട്ടോകോളുമായി ബന്ധപ്പെട്ടു രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായി നടന്ന പരിശീലന  ക്‌ളാസ് 

തെരഞ്ഞെടുപ്പ് ഹരിതമാക്കാന്‍  രാഷട്രീയ പാര്‍ട്ടികള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം

 

ലോക്സഭാ തെരെഞ്ഞെടുപ്പ് ഹരിതപെരുമാറ്റച്ചട്ടം പാലിച്ച് നടത്തുന്നതിനായി  രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാര്‍ഗ നിര്‍ദ്ദേശം നല്‍കി ശുചിത്വ മിഷന്റെ ക്ലാസ്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍  എ ആര്‍ ഒ മാര്‍, ഇ ആര്‍ ഒ മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കായാണ് ഹരിത തെരഞ്ഞെടുപ്പ് എന്ന സന്ദേശമുയര്‍ത്തി ക്ലാസ് നടന്നത്. പി വി സി ഉല്‍പന്നങ്ങള്‍, ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി മണ്ണില്‍ ലയിക്കാത്തതും പുനരുപയോഗ യോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. പോളിംഗ് ബൂത്തുകള്‍, വിതരണ കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസ്പോസിബിള്‍ ഉല്‍പന്നങ്ങള്‍ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തും. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടത്തിപ്പിനായി ജില്ലാ തലത്തില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സമിതി രൂപീകരിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ എ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കും. ഇതിനായി എന്‍ സി സി, എന്‍ എസ് എസ് തുടങ്ങിയവരുടെ സഹായം തേടാം.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രകൃതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പരിശീലന പരിപാടിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷട്രീയ കക്ഷികളും മറ്റും പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ച പ്രകൃതി സൗഹൃദ വസ്തുക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 

സംസ്ഥാന ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ ക്ലാസെടുത്തു. അപ്പലെറ്റ് അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍ സംസാരിച്ചു. എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ തങ്കച്ചന്‍ ആന്റണി, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ കെ ബീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ ബാലകൃഷ്ണന്‍, സി എച്ച് പ്രഭാകരന്‍, കെ ബാലകൃഷണന്‍, കെ പി സഹദേവന്‍, എം ഗംഗാധരന്‍, പി പി ദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

date