Skip to main content

സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി

 

ലേക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. തെരഞ്ഞെടുപ്പിന് മുന്നോടിയായും തെരഞ്ഞെടുപ്പ് ദിവസവും ഓഫീസര്‍മാര്‍ നിര്‍വ്വഹിക്കേണ്ട ചുമതലകളെക്കുറിച്ച്  വിശദീകരിച്ചു. 

പോളിംഗ് സ്റ്റേഷനുകളില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന രണ്ടോ മൂന്നോ റൂട്ട്മാപ്പുകള്‍ ബന്ധപ്പെട്ട സെക്ടര്‍ ഓഫീസര്‍ തയ്യാറാക്കണം. വോട്ടിംഗ് ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എളുപ്പത്തില്‍ നിശ്ചിത കേന്ദ്രത്തിലെത്താന്‍ ഇത് ഉപകാരപ്പെടും. 

എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ പരിശോധന നടന്നുവരികയാണ്. തെരഞ്ഞെടുപ്പ് നടത്തിപ്പ്, നിയമപാലനം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം, വോട്ടിംഗ് പ്രക്രിയ, ഇ വി എം മെഷീന്റെ പ്രവര്‍ത്തനം, ഏകോപനം, സ്വീപ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ലാസില്‍ വിശദീകരിച്ചു. പോളിംഗ് യന്ത്രങ്ങള്‍ കണക്ട് ചെയ്യുന്നതിനെക്കുറിച്ചും വിവിപാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിശീലനം നല്‍കി. സെക്ടര്‍ ഓഫീസര്‍മാരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വിശദീകരിക്കുന്ന കൈപുസ്തകവും പരിപാടിയില്‍ വിതരണം ചെയ്തു 

അപ്പലറ്റ് അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.  സംസ്ഥാന തെരഞ്ഞെടുപ്പ് പരിശീലകരായ പി എന്‍ പത്മനാഭന്‍ (ജൂനിയര്‍ സൂപ്രണ്ട്), പി സുനില്‍ കുമാര്‍ (ജൂനിയര്‍ സൂപ്രണ്ട്),  പി പ്രേംരാജന്‍ (ജൂനിയര്‍ സൂപ്രണ്ട്), പി സുനില്‍ കുമാര്‍ (കണ്ണൂര്‍ വില്ലേജ് ഓഫീസര്‍), പി കെ പ്രമോദ് (അപ്പലറ്റ് എച്ച്എംഒ) എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

 

date