Skip to main content

ബോണസ് തര്‍ക്കം ഒത്തുതീര്‍പ്പായി

 

ജില്ലയിലെ ബീഡി തൊഴിലാളികളുടെ 2018-19 വര്‍ഷത്തെ ബോണസ് സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫീസര്‍ ടി വി സുരേന്ദ്രന്റെ  സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി.  ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച് തൊഴിലാളികള്‍ക്ക് 2018-19 വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 10 ശതമാനം ബോണസായി നല്‍കും. ബോണസ് തുക മുഴുവന്‍ തൊഴിലാളികള്‍ക്കും വിഷുവിന് മുമ്പായി വിതരണം ചെയ്യുന്നതാണെന്ന്  ഉടമാപ്രതിനിധികള്‍ അറിയിച്ചു. ചര്‍ച്ചയില്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സാധുബീഡി, സൂര്യബീഡി  ഉടമകളും വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് പൂക്കോടന്‍ ചന്ദ്രന്‍, പലേരി മോഹനന്‍, പി രാജന്‍, പി പി. കൃഷ്ണന്‍, പി കൃഷ്ണന്‍, കെ കുമാരന്‍, പി വത്സരാജ്, ടി കെ ഹുസൈന്‍ എന്നിവരും പങ്കെടുത്തു.

 

date