Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2019 ലെ വയര്‍മാന്‍ പരീക്ഷക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷക്ക് മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍. 0497 2700882. 

വൈദ്യുതി മുടങ്ങും

പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീച്ചേരി, വേളാപുരം, അയിക്കല്‍, കല്‍ അയിക്കല്‍, അരോളി, കമ്മാടത്ത്‌കൊട്ട, കാരക്കല്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാക്കുനി, പിഎം മുക്ക്, മേലെ ചമ്പാട്, പൊന്ന്യം പാലം എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട്  മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളത്തൂര്‍, ആകാശ്‌വുഡ്, കൊളത്തൂര്‍ ടെമ്പിള്‍ എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെറാമിക്, യൂണിവേഴ്‌സിറ്റി, ഒഴക്രോം, കുറ്റിപ്പുറം എന്നീ ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ എട്ട് മണി മുതല്‍ വൈകീട്ട്  അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

അപ്രന്റീസ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20 വരെ

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന 2019 ലെ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷന്‍ മാര്‍ച്ച് 20 വരെ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2700882

 

സി ഡിറ്റ് സമ്മര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

സിഡിറ്റിന്റെ  സി ഇ പി കേന്ദ്രങ്ങള്‍ വഴി നടത്തുന്ന ഡിസിഎ, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, പിജിഡിസിഎ, ഡിടിപി, എംഎസ് ഓഫീസ് കോഴ്‌സുകളുടെ സമ്മര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. വിദ്യാഭ്യാസ യോഗ്യത പിജിഡിസിക്ക് ഡിഗ്രിയും മറ്റു കോഴ്‌സുകളിലേക്ക് എസ് എസ് എല്‍ സിയുമാണ്. പ്രായപരിധിയില്ല. ഓരോ കോഴ്‌സിലും 30 പേര്‍ക്ക് വീതം പ്രവേശനം നല്‍കും. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കും മുന്‍ഗണനാ റേഷന്‍കാര്‍ഡുള്ളവര്‍ക്കും ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ഫോണ്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9947763222

 

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലയില്‍ വരള്‍ച്ചാ കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കര്‍ ലോറികളില്‍ ജി പി എസ് സംവിധാനം ഘടിപ്പിക്കുന്നതിനും അത് നിരീക്ഷിക്കുന്നതിനും മാസവാടക നിരക്കില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 22 ന് രാവിലെ 10 മണി. ഫോണ്‍. 0497 2700645

 

എപ്പിഗ്രാഫിയില്‍ ഹ്രസ്വകാല കോഴ്സ്

ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപക്ഷ ക്ഷണിച്ചു. എപ്പിഗ്രാഫിയില്‍ നാല് മാസമാണ് കോഴ്സ് കാലാവധി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 ന് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vtsahuvidyagurukulam.com സന്ദര്‍ശിക്കുക. ഫോണ്‍. 0468 2319740, 9744857828

 

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം മാര്‍ച്ച് 21ന് 

ജില്ലാതല ബാങ്കിംഗ് അവലോകന യോഗം മാര്‍ച്ച് 21ന്  രാവിലെ 10.30 ന് ഫോര്‍ട്ട് റോഡിലെ സിന്‍ഡിക്കേറ്റ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ആറന്മുള വാസ്തു വിദ്യാ ഗുരുകുലം ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപക്ഷ ക്ഷണിച്ചു. പാരമ്പര്യ വാസ്തു വിദ്യയില്‍ നാല് മാസമാണ് കോഴ്സ് കാലാവധി. സിവില്‍/ ആര്‍ക്കിടെക്ച്ചറില്‍ പോളിടെക്നിക്ക് ഡിപ്ലോമ അല്ലെങ്കില്‍ ഐടിഐ ഡ്രാഫ്റ്റ്മാന്‍/ ഐടിഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍്ഷിപ്പ്/ കെജിസിഇ സിവില്‍ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 ന് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.vtsahuvidyagurukulam.com സന്ദര്‍ശിക്കുക. ഫോണ്‍. 0468 2319740, 9744857828

 

എപ്പിഗ്രാഫിയില്‍ ഹ്രസ്വകാല കോഴ്സ്

ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപക്ഷ ക്ഷണിച്ചു. എപ്പിഗ്രാഫിയില്‍ നാല് മാസമാണ് കോഴ്സ് കാലാവധി. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 ന് മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.vasthuvidyagurukulam.com സന്ദര്‍ശിക്കുക. ഫോണ്‍. 0468 2319740, 9744857828

 

ലെവല്‍ക്രോസ് അടച്ചിടും

കണ്ണൂര്‍ സൗത്ത്-കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയില്‍ താണ റോഡിനും ആയിക്കരയ്ക്കും ഇടയിലുള്ള 241ാം നമ്പര്‍ ലെവല്‍ ക്രോസ് മാര്‍ച്ച് 20 രാവിലെ എട്ട് മണി മുതല്‍ മാര്‍ച്ച് 23 ന് വൈകീട്ട് ആറ് മണിവരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

 

വരള്‍ച്ച; കുഴല്‍ കിണര്‍ നിര്‍മ്മാണത്തിന് നിയന്ത്രണം

വരള്‍ച്ച രൂക്ഷമാകാനിടയുള്ള സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ച പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിക്കുന്നതിനുമായി സ്വകാര്യ ആവശ്യത്തിനായി വ്യക്തികളും സ്ഥാപനങ്ങളും കുഴല്‍ കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതു കുടിവെള്ള സ്രോതസ്സുകളില്‍ നിന്ന് 30 മീറ്ററിനുള്ളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ പാടില്ല, കുഴല്‍ കിണല്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂര്‍ണമായ മേല്‍വിലാസം, കുഴല്‍ കിണല്‍ കുഴിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം, സര്‍വ്വേ നമ്പര്‍, നിര്‍മ്മിക്കുന്നതിന്റെ ആവശ്യം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അപേക്ഷ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്, അപേക്ഷ ലഭിച്ചാല്‍ സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെള്ളത്തിന്റെ ആവശ്യത്തിന് മാത്രമാണ് കുഴല്‍ കിണര്‍ നിര്‍മ്മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെള്ളം ലഭ്യമാകുന്ന കിണറോ കുടിവെള്ള കണക്ഷനോ, 30 മീറ്ററിനുള്ളില്‍ പൊതു കുടിവെള്ള സ്രോതസ്സോ ഇല്ല എന്നുറപ്പുള്ള കേസുകളില്‍ അനുമതി നല്‍കാം, കുഴല്‍ കിണര്‍ കുഴിക്കുന്ന ഏജന്‍സികള്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിയില്‍ നിന്നും അനുമതി പത്രം ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്, കുഴല്‍ കിണര്‍ നിര്‍മ്മിച്ച ശേഷം വെള്ളം കച്ചവടം ചെയ്യുന്നതായോ, അമിതമായ തോതിലുള്ള ജല ചൂഷണമോ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന സെക്രട്ടറി കുഴല്‍ കിണറിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടതാണ്, അനുമതി നല്‍കിയ കുഴല്‍ കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കാര്യാലയത്തില്‍ ആഴ്ച തോറും സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 

date