Skip to main content
തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ വില നിശ്ചയിക്കുന്നതു സംബന്ധിച്ച യോഗത്തില്‍  ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ സംസാരിക്കുന്നു.

പ്രചരണ സാമഗ്രികളുടെ വില നിശ്ചയിക്കല്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 

തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ വില നിശ്ചയിക്കുന്നതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു.  പ്രചരണ ബാനറുകള്‍, പോസ്റ്ററുകള്‍, കട്ടൗട്ട്, സ്റ്റേജ് , ഓഡിറ്റോറിയം, കൊടിതോരണങ്ങള്‍, അനൗണ്‍സ്‌മെന്റ്, പ്രചരണവാഹനങ്ങള്‍,  താല്ക്കാലിക ഓഫീസുകള്‍ തുടങ്ങി ദൃശ്യ- പത്രമാധ്യമങ്ങളിലെ  പരസ്യം ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് വിനിയോഗിക്കുന്ന സാധന സാമഗ്രികളുടെ വിലനിരക്ക് നിശ്ചയിച്ചു. ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ്  തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുന്ന നിരക്ക് കണക്കില്‍ പെടുത്തുവാനും യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ എത്തിയ ശേഷം ഇതു സംബന്ധിച്ച് വീണ്‍ും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. 

 

യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.വി.വര്‍ഗീസ്, എം.ഡി.അര്‍ജുനന്‍ ,സുരേഷ് എസ് ,പി.രാജന്‍, സജി തടത്തില്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജോസ് ജോര്‍ജ്,  ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ്, പിഡബ്ലുഡി എക്‌സ്.എന്‍ജിനീയര്‍ പി.കെ.രമ തുടങ്ങിയവര്‍ പങ്കെടുത്തു.

date