Skip to main content
കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ കല്ലാട്ട് പട്ടിക വര്‍ഗ്ഗ കോളനിയില്‍ നടക്കുന്ന സാക്ഷരതാ സര്‍വ്വെ.

കോളനികളില്‍ പ്രത്യേക സാക്ഷരതാ പദ്ധതി

ജില്ലയില്‍ അവശേഷിക്കുന്ന നിരക്ഷരരെ സാക്ഷരതരാക്കാന്‍ സാക്ഷരതാമിഷന്‍ പ്രത്യേക സാക്ഷരതാ പരിപാടി നടത്തും. പട്ടിക ജാതി കോളനികള്‍, ആദിവാസി കോളനികള്‍,  തീരദേശ കോളനികള്‍ എന്നിവയെ   കേന്ദ്രീകരിച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഓരോ പ്രേരക്മാരും  അതേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരെഞ്ഞെടുത്ത കോളനികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികള്‍ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ ക്ലാസുകള്‍ നടത്തും. സംസ്ഥാന സാക്ഷരതാമിഷന്‍ തയ്യാറാക്കിയ പാഠാവലി ഉപയോഗിച്ച് ഏപ്രില്‍ ഒന്ന് മുതല്‍ സാക്ഷരതാ ക്ലാസ്  തുടങ്ങും. 
ആഗസ്റ്റ് അഞ്ചിന് മികവുത്സവം എന്ന പേരില്‍ സാക്ഷരതാ പരീക്ഷ  നടത്തി ലോക സാക്ഷരതാ ദിനമായ സെപ്തംബര്‍ എട്ടിന് വിജയിക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും.സാക്ഷരതാ പരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക് തുല്യതാ പഠനത്തിലൂടെ നാല്, ഏഴ്, പത്താംതരം ഹയര്‍സെക്കന്‍ഡറി എന്നി തലങ്ങള്‍ വരെ പഠനം തുടരാന്‍ സംസ്ഥാന സാക്ഷരതാമിഷന്‍ അവസരമൊരുക്കിട്ടുണ്ടെന്ന്  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

date