Post Category
ലോകജലദിനം ഗവർണർ ഉദ്ഘാടനം ചെയ്യും
ലോകജലദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10ന് കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അധ്യക്ഷത വഹിക്കും.
ഇതോടനുബന്ധിച്ച് രാജ്യാന്തര ശിൽപശാല നടക്കും. ജലപരിപാലനവും പരിപോഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്ധർ സംസാരിക്കും. നെതർലാൻഡിൽ നിന്നുള്ള അഞ്ച് വിദഗ്ധർ വെള്ളപ്പൊക്കവും വരൾച്ചയും നിയന്ത്രിക്കുന്നതിനുള്ള ജലസംരക്ഷണ മാർഗങ്ങൾ പങ്കുവയ്ക്കും. സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
പി.എൻ.എക്സ്. 963/19
date
- Log in to post comments