Skip to main content

ജില്ലയില്‍ വായ്പ നിക്ഷേപാനുപാതം 82 ശതമാനം

ജില്ലാ ബാങ്കിങ് അവലോകനസമിതിയുടെ മൂന്നാംപാദ വാര്‍ഷിക യോഗം  റവന്യു റിക്കവറി ഡെപ്യൂട്ടികളക്ടര്‍  പി.ആര്‍ രാധികയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വായ്പ നിക്ഷേപ അനുപാതം ജില്ലയില്‍ 82 ശതമാനമാണെന്ന് യോഗം വിലയിരുത്തി. കാര്‍ഷിക വായ്പ 75 ശതമാനവും ചെറുകിട ഇടത്തര വ്യവസായം 103 ശതമാനവും മുന്‍ഗണന വായ്പ ഇനത്തില്‍ 83 ശതമാനവും ലക്ഷ്യം കൈവരിച്ചു. ആകെ 75 ശതമാനമാണ് നേട്ടം. ജില്ലയില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷ നല്‍കിയ 684 അപേക്ഷകരില്‍ 22.29 കോടി രൂപയ്ക്കുള്ള അനുമതി നല്‍കി. 

2019 -20 ലെ ജില്ലാ ക്രഡിറ്റ് പ്ലാന്‍ ചടങ്ങില്‍ ഡെപ്യൂട്ടി കളക്ടര്‍ പ്രകാശനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് 31.23 കോടി രൂപ, ചെറുകിട ഇടത്തര മേഖലയില്‍ 886 കോടി രൂപ, മറ്റ് മുന്‍ഗണന മേഖലയില്‍ 920 കോടി രൂപ ഉള്‍പ്പടെ 4930 കോടി രൂപയും മുന്‍ഗണനേതര മേഖലയില്‍ 2452 കോടിയും ഉള്‍പ്പടെ ആകെ 7383 കോടി രൂപ ലക്ഷ്യമിടുന്നതാണ് 2019-2020 വര്‍ഷത്തെ ജില്ലാ വാര്‍ഷിക പദ്ധതി. തുടര്‍ന്ന്  ജില്ലാ വ്യവസായകേന്ദ്രം നടപ്പിലാക്കുന്ന പിഎംഇജിപി പദ്ധതിയുടെ വാര്‍ഷിക അവലോകനം നടത്തി. യോഗത്തില്‍ ആര്‍ബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ് സൂരജ്, സിന്റിക്കേറ്റ് ബാങ്ക് റീജണല്‍ മാനേജര്‍ ആര്‍.ആര്‍ റജില്‍,ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി.എസ് രമണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.     

date