Skip to main content

ലോക വദനാരോഗ്യ ദിനാചരണം: ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി

 

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക വദനാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി.  ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡി എം ഒ ഡോ. കെ ടി രേഖ ദിനാചരണ സന്ദേശം നല്‍കി. 'വായയുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കൂ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ആശുപത്രി ദന്താരോഗ്യ വിഭാഗം എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവല്‍ക്കരണ സെമിനാറില്‍ തലശ്ശേരി ജനറല്‍ ആശുപത്രി ഓറല്‍ സര്‍ജന്‍ ഡോ. എന്‍ എസ് സജു, കണ്ണൂര്‍ ജില്ലാ ആശുപത്രി ഡെന്റല്‍ സര്‍ജന്‍ ഡോ. സി പി ഗീത എന്നിവര്‍ വിഷയാവതരണം നടത്തി. ജില്ലാ ആശുപത്രി സീനിയര്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് കെ അജയ് കുമാര്‍ ബ്രഷിംഗ് ടെക്‌നിക്ക് പരിചയപ്പെടുത്തി. പരിപാടിയുടെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനവിതരണവും ചടങ്ങില്‍ നടന്നു. 

ഡെപ്യൂട്ടി ഡി എം ഒ ഡോ. ഇ മോഹനന്‍ അധ്യക്ഷനായി. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി പി രാജേഷ്, ആര്‍ എം ഒ ഡോ. ഇസ്മയില്‍, സി വി ടി ജില്ലാ എഡൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എഡുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ജോസ് ജോണ്‍, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഗ്രേസി ജോസഫ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി ഡെന്റല്‍ സര്‍ജന്‍ ഡോ. സി പി ഗീത സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു. 

 

date