Skip to main content
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കത്തെഴുത്ത് പരിപാടിയില്‍ സബ്കലക്ടര്‍ രേണുരാജ്.

വോട്ട് ചെയ്യൂ ആഹ്വാനവുമായി മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കത്ത്

 

 

ലോക്സഭ തിരഞ്ഞെടുപ്പില്‍ മാതാപിതാക്കളോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കുട്ടികള്‍  കത്തുകള്‍ എഴുതി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവല്‍ക്കരണം എന്ന നിലയിലാണ് മൂന്നാറിലെയും ദേവികുളത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കള്‍ക്കായി കത്തുകള്‍ തയ്യാറാക്കി അയച്ചത്. ദേവികുളം റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് കത്തെഴുത്ത് പരിപാടി സംഘടിപ്പിച്ചത്. ഗവണ്‍മെന്റ് വി.എച്ച്.എച്ച്.എസ് മൂന്നാര്‍, ലിറ്റില്‍ഫ്‌ളവര്‍ മൂന്നാര്‍, എച്ച്.എസ്.എസ് ദേവികുളം എന്നീ സ്‌കൂളുകളിലെ 5, 6, 7 ക്ലാസുകളിലെ കുട്ടികളാണ്  സ്‌കൂളില്‍ നിന്നും മാതാപിതാക്കള്‍ അവരുടെ വോട്ടവകാശം വിനിയോഗിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പോസ്റ്റ്കാര്‍ഡുകള്‍ എഴുതി അയച്ചത്. മൂന്നാര്‍, ദേവികുളം മേഖലയിലുള്ള ആയിരത്തോളം സ്‌കൂള്‍ കുട്ടികള്‍ പരിപാടിയില്‍ പങ്കു ചേര്‍ന്നു. പരിപാടിയോടനുബന്ധിച്ച്  ജില്ലാ കളക്ടര്‍ എച്ച് ദിനേശനും,ദേവികുളം സബ്കലക്ടര്‍ ഡോ.രേണുരാജും  സ്‌കൂളുകളില്‍ നേരിട്ടെത്തി വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.

date