Skip to main content
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ ആദ്യയോഗം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേരുന്നു.

കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍  അതോറിറ്റി ആക്ട് നിലവില്‍ വന്നു

 

കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്‌ട്രേഷന്‍ അതോറിറ്റി ആക്ട് 2018 നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അംഗീകൃത ചികിത്സാ സമ്പ്രദായങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ ആദ്യയോഗം ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. ആക്ട് പ്രകാരം എല്ലാ ക്ലിനിക്കല്‍ സ്ഥാപനങ്ങളും (ലാബ് ഉള്‍പ്പെടെ) അതോറിറ്റിയുടെ കീഴില്‍ താല്‍ക്കാലികമായി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വേേു//ംംം.രഹശിശരമഹലേെമയഹശരവാലി.േസലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. യോഗത്തില്‍ ഡി.എം.ഒ ഡോ.പ്രിയ എന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സുഷമ പി.കെ, ഡോ. ജോളി വര്‍ഗ്ഗീസ്, ഡോ. ഋഷികേശന്‍ നായര്‍, ഡോ.റോബര്‍ട്ട് രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date