Skip to main content

ജലസംരക്ഷണ ക്യാമ്പയിന് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ജലത്തിന്റെ ദുരുപയോഗം കുറയ്ക്കുന്നതിനും വേണ്ടി ഹരിതകേരളം മിഷന്റെ സഹകരണത്തോടെ ജലസംരക്ഷണ ക്യാമ്പയിന് തുടക്കമായി. ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ജലസംരക്ഷണ അവബോധം സൃഷ്ടിക്കുന്നതിന് ലഘുലേഖ വിതരണം ചെയ്തു. എ ഡി എം സി: ഡി ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു.  ഹരിതകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  എം പി സുബ്രപ്മണ്യം,എ ഡി എം സി മാരായ സി ഹരിദാസന്‍, പി ജോസഫ്, പ്രകാശ് പാലായി, എം കെ എസ് പി ഡി പി എം ശ്വേതേശ്വരി മോഹന്‍  എന്നിവര്‍ സംസാരിച്ചു.

date