Skip to main content
സ്വീപ്പിന്റെ ഭാഗമായി ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ട് വണ്ടിയുടെ പ്രയാണം  കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ കുമ്പള ശാന്തിപ്പള്ളത്ത് നാരായണമംഗലം യു പി സ്‌കൂളിന് സമീപത്ത് നടന്ന ചടങ്ങില്‍ ശ്യാം ഭട്ട് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

നൂറ്റൊന്നിന്റെ  നിറവിലും വോട്ട്

മഞ്ചേശ്വരം താലൂക്കില്‍ ശാന്തിപ്പള്ളം നാരായണ മംഗലത്തെ ശ്യാം ഭട്ടിന് ഇപ്പോള്‍ 101 വയസ്. ഇപ്പോഴും വോട്ട് ചെയ്യാന്‍ തയ്യാര്‍. പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ജീവിതത്തില്‍ കൃഷിയും ശാന്തിപ്പണിയുമാണു പ്രധാന പ്രവര്‍ത്തന മേഖല. കാസര്‍കോട് ജില്ലയില്‍ സ്വീപ്പി(എസ്‌വിഇഇപി)ന്റെ ഭാഗമായുള്ള വോട്ട് വണ്ടിയുടെ പ്രയാണം  ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബുവിന്റെ സാന്നിദ്ധ്യത്തില്‍ കുമ്പള ശാന്തിപ്പള്ളത്ത് നാരായണമംഗലം യു പി സ്‌കൂളിന് സമീപത്ത് നടന്ന ചടങ്ങില്‍ ശ്യാം ഭട്ട് ഫ്‌ലാഗ് ഓഫ് ചെയ്തു. കൂടാതെ അദ്ദേഹം ഡെമോ വോട്ടിംഗ്  യന്ത്രത്തില്‍ വോട്ട് ചെയ്ത് വിവിപാറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുകയും ചെയ്തു. കൗതുകകരമായ ഈ ചടങ്ങില്‍ അദേഹത്തിന്റെ മക്കളും കൊച്ചുമക്കളും അടങ്ങിയ നല്ലൊരു ജനക്കൂട്ടം ഉണ്ടായിരുന്നു.ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി പി അബ്ദുള്‍ റഹിമാന്‍, മഞ്ചേശ്വരം തഹസില്‍ദാര്‍ ജോണ്‍ വര്‍ഗീസ് , ഇലക്ഷന്‍  വിഭാഗം ജൂനിയര്‍ സൂപ്രണ്ട് എസ് ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date