Skip to main content

എം.സി.എം.സി ഉദ്ഘാടനം 25ന്

 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യം എന്നിവയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) ജില്ലയില്‍ മാര്‍ച്ച് 25ന് ഉദ്ഘാടനം ചെയ്യും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സെല്ലിന്റെ ഉദ്ഘാടനം  രാവിലെ 11ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍വഹിക്കും. സമിതി അംഗങ്ങള്‍ തെരഞ്ഞെടുപ്പ്  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

date