Skip to main content

വിവിപാറ്റില്‍ പരിശീലനം നല്‍കി

 

വോട്ടിംഗ് മെഷീന്‍ വിവിപാറ്റ് പരിശീലനം ലൈബ്രറി കൗണ്‍സില്‍ അങ്കണത്തില്‍ നടന്നു. ഓരോ ആളും ചെയ്യുന്ന വോട്ട് താന്‍ ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെയെന്ന് പ്രിന്റൗട്ടിന്റെ സഹായത്തോടെ ഉറപ്പ് വരുത്തുന്നതാണ് വി വി പാറ്റ് മെഷീന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേതൃത്വത്തില്‍ വിവിധ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി എത്തിയ പ്രചാരണ വാഹനം ജില്ലാ ലൈബ്രറി അങ്കണത്തില്‍ ലൈബ്രേറിയന്‍മാര്‍ക്കും കൗണ്‍സില്‍ ജീവനക്കാര്‍ക്കും മെഷീന്‍ പരിചയപ്പെടുത്തി. നിരവധി വായനക്കാരും പരിശീലനത്തില്‍ പങ്കാളികളായി. 

പ്രത്യേകം തയ്യാറാക്കിയ ശീതീകരിച്ച വാഹനത്തിലാണ് വിവി പാറ്റ് മെഷീന്‍ സജ്ജീകരിച്ചിട്ടുള്ളത്. വോട്ട് ചെയ്തതിന് ശേഷം പേപ്പറില്‍ പ്രിന്റ് വരുന്നത് വരെയുള്ള കാര്യങ്ങള്‍ നേില്‍ കണ്ടു മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് പരിശീലനം. ലൈബ്രറി കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന പരിപാടിക്ക് ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, താലൂക്ക് സെക്രട്ടറി എം ബാലന്‍, യു ജനാര്‍ദ്ദനന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

date