Skip to main content
ഖരമാലിന്യ/ദ്രവ്യ സംസ്‌കരണ ബോധവല്‍ക്കരണ പരിപാടി മലിനീകരണ നിയന്ത്രയണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എസ്. ശ്രീകല സംസാരിക്കുന്നു. -

ദ്രവ/ഖരമാലിന്യ സംസ്‌കരണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

 

പൈനാവ് ജില്ലാ പഞ്ചായത്ത് ഹാളില്‍ ദ്രവ്യ ഖരമാലിന്യ/ സംസ്‌കരണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഓരോ സ്ഥാപനത്തിലും ഉല്‍പ്പാദിപ്പിക്കുന്ന ഖരമാലിന്യത്തിന്റെ കണക്കെടുക്കുക, അതിന്റെ ഉറവിടം കണ്ടുപിടിക്കുക, ഇവ ശാസ്ത്രീയമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സമഗ്രവും പ്രാവര്‍ത്തികവുമായ സമയബന്ധിതമായ കര്‍മ്മ പദ്ധതി രൂപീകരിക്കുക എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. 52 പഞ്ചായത്തുകളെയും രണ്ട് മുന്‍സിപ്പാലിറ്റികളെയും പ്രതിനിധീകരിച്ച് സെക്രട്ടറിമാര്‍ പങ്കെടുത്തു. ഖരമാലിന്യ നിയമം 2016 നടപ്പാക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ സ്റ്റേറ്റ് മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് രാമകൃഷ്ണ പിള്ള അറിയിച്ചു. എ.ഡി.എം അനില്‍ ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. മലിനീകരണ നിയന്ത്രയണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി  എസ്. ശ്രീകല വിഷയത്തിന്റെ പ്രാധാന്യവും വിഷയം നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ  പരിഗണനയ്ക്ക് ഇരിക്കുന്നതാകയാല്‍ സമയബന്ധിതമായി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി. 

പരിപാടിയില്‍ ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍ തുടങ്ങിയ മിഷനുകളുടെ ജില്ലാ പ്രതിനിധികള്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കിയ മാതൃക ഏഴ് ദിവസത്തിനകം പൂരിപ്പിച്ച് തിരികെ ഏല്‍പ്പിക്കണമെന്ന് തീരുമാനിച്ചു.

date