Skip to main content

വെബ് കാസ്റ്റിംഗ് സംവിധാനം: ട്രയല്‍റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി

 

ലോക്സഭാ തെരഞ്ഞെടുപ്പ് സുഗമവും, സുതാര്യവുമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സെന്‍സിറ്റീവ്, വള്‍നറബിള്‍ ബൂത്തുകള്‍ ഉള്‍പ്പടെ 71 ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട ട്രയല്‍റണ്‍  വിജയകരമായി പൂര്‍ത്തിയാക്കി. 20ന് മണ്ഡലത്തിലെ പത്ത് ബൂത്തുകളിലെ ട്രയല്‍ റണ്‍ നടന്നിരുന്നു.  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി ബി നൂഹിന്റെ നേതൃത്വത്തില്‍ സംസ്ഥാന ഐടി മിഷന്‍- അക്ഷയ മുഖേനയാണ് വെബ് കാസ്റ്റിംഗ്് സംവിധാനം ഏര്‍പ്പെടുത്തുന്നത്. കളളവോട്ട് ഉള്‍പ്പടെയുളള പ്രശ്നങ്ങള്‍ ഒഴിവാക്കി വോട്ടെടുപ്പ് സുഗമവും, സുതാര്യവുമാക്കുകയാണ് വെബ്് കാസ്റ്റിംഗിന്റെ ലക്ഷ്യം. പ്രശ്നബാധിത ബൂത്തുകളിലെത്തുന്ന ഓരോ വോട്ടര്‍മാരും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ കാര്യങ്ങളും വെബ്കാസ്റ്റിംഗിലൂടെ തല്‍സമയം രേഖപ്പെടുത്തും. പ്രശ്നബാധിതബൂത്തുകളിലെ വോട്ടെടുപ്പ് നടപടികള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന കണ്‍ട്രോള്‍ റൂം മുഖേന ജില്ലാ കളക്ടര്‍ നിരീക്ഷിച്ച് തല്‍സമയം ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. വെബ് കാസ്റ്റിംഗിനു മുന്നോടിയായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും  കെല്‍ട്രോണ്‍ മുഖേന പ്രത്യേക പരിശീലനം നല്‍കിയിരുന്നു.

                                    (ഇലക്ഷന്‍: 231/19)

date