Skip to main content

വോട്ടര്‍മാര്‍ക്ക് ഇഷ്ടം വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചറിയല്‍ രേഖയായി ബഹുഭൂരിപക്ഷം വോട്ടര്‍മാരും ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്. ആകെ പോള്‍ ചെയ്ത 1022763 വോട്ടര്‍മാരില്‍ 859755 പേരും തിരിച്ചറിയല്‍ രേഖയായി ബൂത്തിനുള്ളില്‍ കൊണ്ടുവന്നത് ഇതുതന്നെയായിരുന്നു. 12 കാര്‍ഡുകളെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിച്ചറിയല്‍ രേഖയായി അംഗീകരിച്ചിരുന്നത്. അതില്‍ പറയുന്ന മറ്റു രേഖകള്‍ ഉപയോഗിച്ചവര്‍ 163008 പേര്‍ മാത്രമാണ്. 

ആറന്മുളയില്‍ 131924 പേരും അടൂരില്‍ 134325 പേരും തിരുവല്ലയില്‍ 123689 പേരും കോന്നിയില്‍ 120203 പേരും റാന്നിയില്‍ 117928 പേരും കാഞ്ഞിരപ്പള്ളിയില്‍ 117954 പേരും പൂഞ്ഞാറില്‍ 113732 പേരും തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു. ആറന്മുളയില്‍ 32072 വോട്ടര്‍മാരാണ് മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചത്. റാന്നിയില്‍ 16731 പേരും മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചു. കാഞ്ഞിരപ്പള്ളിയില്‍ 21362 പേരും പൂഞ്ഞാറില്‍ 24369 പേരും തിരുവല്ലയില്‍ 22771 പേരും കോന്നിയില്‍ 24346 പേരും അടൂരില്‍ 21357 പേരും മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് വോട്ട് ചെയ്തത്.                     (ഇലക്ഷന്‍: 253/19)

date