Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം

 

2016 ജനുവരി മുതല്‍ അംശദായ അടവ് മുടങ്ങിയതുമൂലം അംഗത്വം റദ്ദായവര്‍ക്ക്  പുനസ്ഥാപിക്കാന്‍ ജൂണ്‍ മാസം വരെ അവസരം. അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നേരിട്ട് ഹാജരാകണം.  ക്ഷേമനിധി പദ്ധതി വിജ്ഞാപന പ്രകാരമുള്ള ത്രൈമാസ വില്‍പ്പന ശരാശരി തുകയായ 30000 രൂപയ്ക്കുള്ള ടിക്കറ്റുകള്‍ വില്‍പ്പന നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. 

2019 മാര്‍ച്ച് 31ന് മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമായവരില്‍ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക് എന്നിവ കൈപ്പറ്റാത്തവര്‍ ഈ മാസം 30ന് മുമ്പ് കൈപ്പറ്റണമെന്ന് ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.                   (പിഎന്‍പി 1027/19)

date