Skip to main content

ആവേശമായ് വരിക്കപ്പാടത്ത് കൊയ്ത്തുത്സവം

 

കാലടി: നൂറുമേനി വിളഞ്ഞ കാലടി വരിക്ക്പ്പാടത്ത് ആവേശമായ് കൊയ്ത്തുത്സവം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. തുളസി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. തരിശുകിടന്ന പാടത്ത് പഞ്ചായത്തിന്റെയും കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെയും കാലടി കൃഷി ഭവന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. നെൽപ്പാടം നിയമപോരാട്ടത്തിലൂടെയാണ് നാട്ടുകാർ നെൽകൃഷിക്കായ് ഒരുക്കിയെടുത്തത്. ആദ്യകാലത്ത് കൃഷി ചെയ്തിരുന്ന സ്ഥലം പിന്നീട് ആറ് വർഷത്തോളം തരിശായി കിടന്നു. കൃഷിയിറക്കാൻ പലരും ശ്രമിച്ചെങ്കിലും ഉടമസ്ഥാവകാശത്തെ ച്ചൊല്ലി തർക്കം നിലനിന്നിരുന്ന കാരണം ശ്രമം വിജയിച്ചില്ല. ഒടുവിൽ കോടതി വിധി  കർഷകർക്ക് അനുകൂലമായി വന്നു. പിന്നീട് കൃഷി ആരംഭിച്ചെങ്കിലും പ്രളയം മൂലം വിളവ് മോശമായി. വീണ്ടും ഇറക്കിയ കൃഷിയിലാണ് ഇപ്പോൾ വിളവെടുത്തത്. കാലടി ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് കൃഷിയിറക്കിയത്. 
വിളവെടുത്ത നെല്ല് കാലടി മട്ട എന്ന പേരി ,അരിയായി വിപണിയിലിറക്കും. 
കൊയ്ത്തുത്സവത്തിൽ പഞ്ചായത്തംഗം സിജോ ചൊവരാൻ അധ്യക്ഷത വഹിച്ചു. ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ , കൃഷി ഓഫീസർ ബി.ആർ ശ്രീലേഖ , പാടശേഖര സമിതി അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. 
 

date