Skip to main content

വ്യക്തിത്വവികസന-നേതൃത്വപരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവ കേന്ദ്രയുടെ സഹകരണത്തോടെ ആലപ്പുഴ യൂത്ത് ഹോസ്റ്റൽ  മൂന്ന് ദിവസത്തെ വ്യക്തിത്വവികസന-നേതൃത്വപരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. നേതൃത്വ പരിശീലനം, ആശയവിനിമയ പാടവം, മാനസിക സംഘർഷം ലഘൂകരിക്കാനുള്ള മാർഗങ്ങൾ, കൗൺസലിംഗിനുള്ള സൗകര്യം എന്നിവ ക്യാമ്പിൽ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും  97443 81391, 9809455938 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

date