Skip to main content

എസ്.എസ്.എല്‍.സി. എപ്ലസ് നേടിയവരെ ഇന്ന് ആദരിക്കും (മെയ് 21 )

തിരൂര്‍ -തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെയും 100ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും ജില്ലാപഞ്ചായത്ത് ഇന്നു ആദരിക്കും. തിരൂര്‍ വാഗണ്‍ട്രാജഡി ഹാളില്‍ നടക്കുന്ന  ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ  പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്നും എല്ലാ വിഷയത്തില്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളുടെയും, സ്‌കൂളുകളുടേയും ആദരം  മെയ് 22 ബുധനാഴ്ച മലപ്പുറം ടൗണ്‍ ഹാളിലും  നടക്കും. എപ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളും 100ശതമാനം വിജയം കൈവരിച്ച സ്‌കൂള്‍ അധികൃതരും രാവിലെ 10ന് മുമ്പായി എത്തിച്ചേരണം

date