Skip to main content

അറിയിപ്പുകള്‍

വാസ്തുവിദ്യാഗുരുകുലം : കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു  

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ  കീഴിലെ പത്തനംതിട്ടയില്‍ ആറന്മുളയിലെ പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ  വാസ്തുവിദ്യാഗുരുകുലത്തില്‍ താഴെപറയുന്ന കോഴ്സുകള്‍ 2019 ജൂണ്‍ മുതല്‍ ആരംഭിക്കുന്നു.

1. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം) ആകെ സീറ്റ് - 25. അദ്ധ്യയന മാധ്യമം - മലയാളം, ഇംഗ്ലീഷ്. പ്രവേശനം യോഗ്യത - ബിടെക് - സിവില്‍ എന്‍ജീനിയര്‍,  ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. ഫീസ് - 50,000 രൂപ +ജി.എസ്.ടി.

2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ (ഒരു വര്‍ഷം) യോഗ്യത - എസ്.എസ്.എല്‍,സി, ആകെ സീറ്റ് - 40 (50 ശതമാനം വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കിവച്ചിരിക്കുന്നു.) അദ്ധ്യയന മാധ്യമം - മലയാളം, ഫീസ് - 20,000 രൂപ + ജി.എസ്.ടി. പ്രായപരിധി - 35 വയസ്സ്.

3. പാരമ്പര്യ വാസ്തുശാസ്ത്ര (ട്രഡിഷണല്‍ ആര്‍ക്കിടെക്ച്ചര്‍) ത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ് (ഒരു വര്‍ഷം), യോഗ്യത - അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ. കോഴ്സ് ഫീസ് - 25000 രൂപ + ജി.എസ്.ടി ആകെ സീറ്റ് - 100, അദ്ധ്യയന മാധ്യമം - മലയാളം.

 4.  ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്രായപരിധി ഇല്ല. യോഗ്യത - എസ്.എസ്.എല്‍.സി, ആകെ സീറ്റ് - 25. കോഴ്സ് ഫീസ് - 25000 രൂപ + ജി.എസ്.ടി

5. മ്യൂറല്‍പെയിന്റിംഗ് - വനിതകള്‍ക്കുളള നാലുമാസ പരിശീലന പരിപാടി. ഫീസ് - 12500 രൂപ + ജി.എസ്.ടി. ആകെ സീറ്റ് - 40. യോഗ്യത - ഏഴാംക്ലാസ്. പ്രായപരിധിയില്ല. 

6. വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല (നാല് മാസം) കോഴ്‌സ്. 

കോഴ്‌സ് ഫീസ്  - 25000 രൂപ + ജി.എസ്.ടി. ആകെ സീറ്റ് - 30. യോഗ്യത - ഐ.ടി.ഐ സിവില്‍ ഡ്രാവ്റ്റ്‌സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എഞ്ചിനീയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്‍സ്ഷിപ്പ്. പ്രായപരിധിയില്ല.  

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 31. വിശദ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക. വെബ്‌സൈറ്റില്‍ നിന്നും അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. വിലാസം - എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട - 689533. ഫോണ്‍ - 0468-2319740, 9847053293. 

 

ബി.എച്ച്.എം.എസ് ഇന്റേണ്‍ഷിപ്പ്  25 ന് ആരംഭിക്കും

 

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ കീഴിലെ ബി.എച്ച്.എം.എസ് ഇന്റേണ്‍ഷിപ്പ് മെയ് 25 ന് ആരംഭിക്കും. ഇന്റേണ്‍ഷിപ്പ് ആരംഭിക്കുന്നതിനായി ബി.എച്ച്.എം.എസ് നാലാം വര്‍ഷ മാര്‍ക്ക് ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ എന്നിവയുടെ ഒറിജിനലുകള്‍ അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷയോടൊപ്പം മെയ് 22 ന് രാവിലെ 11 മണിക്കകം കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0495 - 2370883, വെബ്‌സൈറ്റ് - www.ghmck.org.

 

 

അധ്യാപക നിയമനം

എന്‍.എം.എസ്.എം ഗവ. കോളേജ് കല്‍പ്പറ്റയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഗണിതം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുളള കൂടിക്കാഴ്ച മെയ് 28 ന് രാവിലെ 11 മണിക്കും, മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണിക്കും നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാരജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 04936-204569, 9446334625.

 

 

മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം

മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ   പരിശീലനകേന്ദ്രത്തില്‍  മെയ്   28 മുതല്‍  30 വരെ മുട്ടക്കോഴി വളര്‍ത്തലില്‍ 3 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍  ചെയ്തവര്‍ ആധാര്‍നമ്പറുമായി  28 ന് രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണം.  ഫോണ്‍ -   0491 - 2815454,   

 

 

 

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, താമരശ്ശേരിയില്‍  (ഐ.എച്.ആര്‍.ഡി) 2019-20 അധ്യയന വര്‍ഷത്തെ ബി.കോം, ബി.ബി.എ, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ, ബി.എ ഇംഗ്ലീഷ് കോഴ്‌സ്‌കളിലേക്ക് അര്‍ഹരായ വിദ്യാര്‍ഥികളില്‍നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്‌പെക്ടര്‍സും കോളേജ് ഓഫീസില്‍ ലഭ്യമാണ്. രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ 350/ , എസ്.സി/എസ്.ടി 150/ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ ഏഴ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04952223243.

date