Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് സഹായം

 

    സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമായ ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നവീകരണത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് 25,000 രൂപ വരെ സഹായം അനുവദിക്കുന്നു.  ഗ്രാമപഞ്ചായത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറവും അനുബന്ധരേഖകളും മേയ് 31 നകം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം.  2018-19 വര്‍ഷത്തെ അപേക്ഷകരില്‍ അര്‍ഹതയുള്ളവരെ നടപ്പ് വര്‍ഷം പരിഗണിക്കും.  അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.bcdd.kerala.gov.in, www.ksbcdc.gov.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  ഫോണ്‍: 0484-2429130.
(പി.ആര്‍.പി. 589/2019)
 

 

 

date