Skip to main content

യു.കെ-എന്‍.എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ നഴ്സുമാര്‍ക്ക് അവസരം

യു.കെ-എന്‍.എച്ച്.എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ യോഗ്യരായ നഴ്സുമാര്‍ക്ക് നോര്‍ക്കയുടെ എക്സ്പ്രസ് റിക്രൂട്ട്മെന്റ് സേവനം വഴി നിയമനം നല്‍കും. ഒരു വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് (അക്കാദമിക്ക്) റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ 7 സ്‌കോറിങ്ങും അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് നിയമനം. ഓണ്‍ലൈന്‍ അഭിമുഖത്തിലുടെ തെരഞ്ഞെടുക്ക പ്പെടുന്നവര്‍ എന്‍.എച്ച്എസ്. ഫൗണ്ടേഷന്‍ നടത്തുന്ന സി.ബി.റ്റി (ഇീാുലലേിര്യ ആമലെറ ഠലേെ) യോഗ്യത നേടണം. ഉദ്യോഗാര്‍ത്ഥികള്‍ യു. കെ യിലെ നഴ്സിങ് & മിഡ്വൈഫറി കൗണ്‍സിലില്‍  രജിസ്റ്റര്‍ ചെയ്യണം. ജൂണ്‍ 26, ജൂലൈ 10, 17, 24 തീയതികളിലാണ്  അഭിമുഖം. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്.  താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയില്‍ തയ്യറാക്കിയ സി.വി,പൂരിപ്പിച്ച എന്‍.എച്ച്.എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകള്‍ എന്നിവ സഹിതം ൃരൃാേലി.േിീൃസമ@സലൃമഹമ.ഴീ്.ശി എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 20 ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍- 0471-2770544 ലും, ടോള്‍ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.

 

date