Skip to main content

മൂക്കന്നൂരില്‍ വായനാദിനാഘോഷവും സെമിനാറും നാളെ (21-6-19)

അങ്കമാലി: മൂക്കന്നൂര്‍ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തില്‍  വായനാദിനാഘോഷവും സെമിനാറും സംഘടിപ്പിക്കുന്നു. നാളെ (21-6-19 വെള്ളിയാഴ്ച) വൈകീട്ട് 6 ന് മര്‍ച്ചന്റ്‌സ് അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന വായനാദിനാഘോഷം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വി. പത്മനാഭന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. റിട്ട. ട്രഷറി ഓഫീസര്‍ എം. പി. സഹദേവന്‍ പി. എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മഹാകവി കുമാരനാശന്റെ കാവ്യലോകം എന്ന വിഷയത്തെക്കുറിച്ച് എം. ജി. സര്‍വ്വകലാശാല മലയാള ബിരുദ പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അബീന  പ്രകാശ് പ്രബന്ധം അവതരിപ്പിക്കും. മൂക്കന്നൂരിലെ വിദ്യാഭ്യാസ സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെ പൊതുകൂട്ടായ്മയാണ് വിജ്ഞാനമിത്രസംവാദവേദി
 

date