Skip to main content

കാവ്യോത്സവം;   കവിതാലാപന മത്സരം 26ന്

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയുമായി ചേര്‍ന്ന് കാവ്യോത്സവം-കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു. വയലാര്‍-പി ഭാസ്‌ക്കരന്‍- ഒ എന്‍ വി എന്നീ വിഖ്യാത കവികളുടെ കവിതകള്‍ അവതരിപ്പിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍,  കോളേജ് വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്കായി ഈ മാസം 26 ന് ഉച്ചയ്ക്ക് 1.30 ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. താത്പര്യമുള്ളവര്‍ ഈ മാസം 22 നകം dioksgd@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ പേര്; സ്ഥാപനത്തിന്റെ വിലാസം, തസ്തിക (ഗവണ്‍മെന്റ് ജീവനക്കാര്‍ ) മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04994 255145

 

date