Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം: ഹോമിയോ ഡിസ്‌പെൻസറികളിൽ  ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി

ജില്ലയിൽ ഹോമിയോപ്പതി വകുപ്പിലെ ഡിസ്‌പെൻസറികളിൽ എട്ടിടത്ത് ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം വിപുലപ്പെടുത്താൻ ജില്ലാ ആസൂത്രണ സമിതിയോഗത്തിൽ തീരുമാനം. നിലവിലുള്ള 53 സർക്കാർ ഡിസ്‌പെൻസറികളിലേയും 37 എൻ എച്ച് എം ഡിസ്‌പെൻസറികളിലേയും 8 ഹോമിയോപ്പതിക് ഹെൽത്ത് സെന്ററുകളിലേയും പ്രവർത്തനം കാര്യക്ഷമമാക്കും. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫണ്ട് അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്താനും തീരുമാനമായി. ഗുരുവായൂർ നഗരസഭയുടെ 2019-20 സാമ്പത്തിക വർഷത്തിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 5,71,90,000 കോടി രൂപയുടെ 1953 പ്രോജക്ടുകളും സൃഷ്ടിക്കാൻ തീരുമാനമായി. ഇതിനായി 126617 തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനും ആസൂത്രണ സമിതി തീരുമാനിച്ചു. 
ജില്ലാ പഞ്ചായത്ത്, തൃശൂർ കോർപ്പറേഷൻ, വിവിധ ബ്ലോക്കു പഞ്ചായത്തുകൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ 2019-20 സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അധ്യക്ഷത വഹിച്ചു. ഗവ. നോമിനി എം എൻ സുധാകരൻ, ജില്ലാ പ്ലാനിങ് ഓഫീസർ ടി ആർ മായ എന്നിവർ പങ്കെടുത്തു. 

date