Skip to main content

നിര്‍ഭയ ഹോമിന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മിക്കും

ജില്ലയില്‍ നിര്‍ഭയ ഹോമിന് സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ യോഗത്തില്‍ തീരുമാനം. പുതിയ കെട്ടിടത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും സ്വകാര്യ വ്യക്തി ഹൈകോടതിയില്‍ കേസ് നല്‍കിയതിനാല്‍ ഏറ്റെടുക്കാന്‍ കഴിയാതിരിക്കുകയായിരുന്നു. കണ്ടെത്തിയ സ്ഥലം സര്‍ക്കാര്‍ ഭൂമിയല്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.

സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോമുകള്‍ മാതൃക ഹോമുകളാക്കി മാറ്റും.  കുട്ടികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ശിശുസൗഹൃദമാക്കുകയും ചെയ്യും. ശിശുക്ഷേമവുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും കൃത്യമായി വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചു.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ഷാജേഷ് ഭാസ്‌കര്‍, അംഗങ്ങളായ സി. സിനിദാസ്,  കെപി തനൂജബീഗം, പി ഷീന, സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, എകെ മുഹമ്മദ് സാലിഹ് എന്നിവര്‍ പങ്കെടുത്തു.

 

date