Skip to main content

ഫോറസ്റ്റ് ഡിവിഷന്‍ കോംപ്ലക്സ് ഭൂമി റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്യുന്നത് പരിഗണനയില്‍- മന്ത്രി

നിലമ്പൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന ഭൂമി റിസര്‍വ്വ് വനമായി വിജ്ഞാപനം ചെയ്യുന്നത് സര്‍ക്കാറിന്റെ പരിഗണനയിലാണെന്നു വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിയമസഭയില്‍ അറിയിച്ചു. പി.വി.അന്‍വര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ആകെ വിസ്തീര്‍ണ്ണമായ 3.3860 ഹെക്ടറില്‍ നിന്ന് 0.1640 ഹെക്ടര്‍ ഒഴിവാക്കി 3.222 ഹെക്ടര്‍ ഭൂമിക്കാണ് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്. സി.എന്‍.ജി റോഡിനോട് ചേര്‍ന്ന് രണ്ടു മീറ്റര്‍ ഭൂമി ഒഴിവാക്കിയാണ് പ്രപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

 

date