Skip to main content

ജില്ലയില്‍ പുതിയ ക്ഷീര സംഘങ്ങള്‍ക്കു അംഗീകാരം നല്‍കുന്നത് പരിഗണനയില്‍ - മന്ത്രി

മലപ്പുറം ജില്ലയില്‍ പുതിയ 20 ക്ഷീര കര്‍ഷക സംഘങ്ങള്‍ക്കു അംഗീകാരം നല്‍കുന്നതു സര്‍ക്കാറിന്റെ പരിഗണനയിലാണെന്നു മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിയമസഭയില്‍ അറിയിച്ചു. ടി.വി. ഇബ്രാഹീം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വേങ്ങര ബ്ലോക്കില്‍ അഞ്ച് അപേക്ഷകളും മലപ്പുറം ബ്ലോക്കില്‍ മൂന്ന് അപേക്ഷകളും പരിഗണനയിലുണ്ട്. കൊണ്ടോട്ടി, പൊന്നാനി, താനൂര്‍, അരീക്കോട് ബ്ലോക്കുകളില്‍ രണ്ടു വീതവും പെരുമ്പടപ്പ്, കുറ്റിപ്പുറം, കാളികാവ് ബ്ലോക്കുകളില്‍ ഓരോ അപേക്ഷകളുമാണ് പരിഗണനയിലുള്ളത്. ജില്ലയില്‍ നിലവില്‍ 248 ക്ഷീര സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

date