Skip to main content

സോഷ്യല്‍ ഓഡിറ്റ് ബി ആര്‍ പി സര്‍ട്ടിഫിക്കറ്റ്  വെരിഫിക്കേഷന്‍ 28ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരളയുടെ ബ്ലോക്ക് റിസ്സോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ ജൂണ്‍ 29 ന് രാവിലെ 10 മുതല്‍ മൂന്നുവരെ  കാസര്‍കോട് ജില്ലാ പഞ്ചായത്തിനോട് ചേര്‍ന്നുള്ള  ജില്ലാ ശുചിത്വ മിഷന്‍ ഹാളില്‍  നടത്തും. തിരഞ്ഞെടുക്കപ്പെട്ടവരുടെ ചുരുക്കപ്പട്ടിക https://www.socialaudit.kerala.gov.in/  പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു.  
പ്രാഥമിക ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചവര്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍രേഖകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍ ഹാജരാക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ അക്കാര്യവും, ബി.പി.എല്‍,തൊഴിലുറപ്പ് കുടുംബാംഗമാണെങ്കില്‍ അക്കാര്യവും തെളിയിക്കുന്ന അസല്‍ രേഖകളും ഹാജരാക്കണം. ക്കേണ്ടതാണ്.
നേരത്തെ വില്ലേജ് റിസ്സോഴ്‌സ് പേഴ്‌സണ്‍  തസ്തികയിലേയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിച്ചേര്‍ന്നതും പരിശോധന പൂര്‍ത്തികരിക്കുകയും ചെയ്തിട്ടുള്ളതും ഇപ്പോള്‍ ബ്ലോക്ക് റിസ്സോഴ്‌സ് പേഴ്‌സണ്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ പരിശോധനയ്ക്ക് വരേണ്ടതില്ല.  കൂടുതല്‍വിവരങ്ങള്‍ക്ക് https://www.socialaudit.kerala.gov.in/, 9846152608,9495015130.

 

date