Skip to main content

അപേക്ഷ ക്ഷണിച്ചു

 പട്ടികജാതി വികസന വകുപ്പിന്റെ ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി പാഠ്യപദ്ധതിയനുസരിച്ചുള്ള  മെട്രിക്ക് ട്രേഡായ പ്ലംബര്‍ ട്രേഡില്‍ പരിശീലനത്തിന്  അപേക്ഷ ക്ഷണിച്ചു. 80  ശതമാനം സീറ്റ് പട്ടികജാതിക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗ്ഗക്കാര്‍ക്കും 10 ശതമാനം മറ്റു വിഭാഗം അപേക്ഷകര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു.പ്രവേശനം ലഭിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പരിശീലന കാലയളവില്‍ 820 രൂപ ലംപ്‌സം ഗ്രാന്റും യൂണിഫോം അലവന്‍സ് 900 രൂപയും 630 രൂപ നിരക്കില്‍ പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും. ഹോസ്റ്റലില്‍ താമസിക്കുന്ന പട്ടികജാതി-പട്ടികവര്‍ഗ്ഗ പരിശീലനാര്‍ത്ഥികള്‍ക്ക് 1500 രൂപ ഹോസ്റ്റല്‍ ഫീസിനത്തിലും നല്‍കും. കൂടാതെ പ്രവേശനം ലഭിക്കുന്ന പരിശീലനാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം മുട്ട, പാല്‍ എന്നിവയും സൗജന്യമായി നല്‍കും. അപേക്ഷ ഫോറം ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ നിന്നും സൗജന്യമായി ലഭിക്കും.പൂരിപ്പിച്ച അപേക്ഷ ഫോറം ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതം ഈ മാസം 29 ന് വൈകീട്ട് അഞ്ചിനകം ചെറുവത്തൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ സൂപ്രണ്ടിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2261425, 9605235311 

date