Skip to main content

ബോധവല്‍ക്കരണ ക്ലാസ്  നടത്തി

അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി.പ്രമുഖ സൈക്കോളജിസ്റ്റ് സാഹിദ് പയ്യന്നൂര്‍ ക്ലാസെടുത്തു. എഴുന്നൂറോളം രക്ഷിതാക്കള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ക്ലാസ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്തു. അധ്യാപക രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി രാമചന്ദ്ര മണിയാണി സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പി. ശാരദ നന്ദിയും പറഞ്ഞു.

 

date