Skip to main content

ആയുഷ്മാൻ ഭാരത്/ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പുതിയ ആശുപത്രികൾ

മുവാറ്റുപുഴ കോ ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ. അഹല്യ ഐ ഹോസ്പിറ്റൽ മുവാറ്റുപുഴ, ചൈതന്യ ഐ ഹോസ്പിറ്റൽ, ശ്രീ നാരായണ മെഡിക്കൽ കോളേജ് ചാലക്ക, എന്നിവർ ആയുഷ്മാൻ ഭാരത്/ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായി. പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കൾക്ക് കാർഡ് ഉപയോഗിച്ച് കിടത്തി ചികിത്സക്ക് പദ്ധതി മുഖന്തരം ഉള്ള കാർഡ് മേൽ പറഞ്ഞ  ആശുപത്രികളിൽ ഉപയോഗിക്കാവുന്നതാണ്. നിലവിൽ ജനറൽ ആശുപത്രി എറണാകുളം, ജനറൽ ആശുപത്രി മുവാറ്റുപുഴ, ജില്ലാ ആശുപത്രി ആലുവ, ഗവ.മെഡിക്കൽ കോളേജ് കളമശ്ശേരി, താലൂക് ആശുപത്രികളായ നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ,തൃപ്പുണിത്തുറ, കോതമംഗലം, ഫോർട്ട് കൊച്ചി, പിറവം,മഹാരാജാസ് ആശുപത്രി കരുവേലിപ്പടി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മട്ടാഞ്ചേരി, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാളുകളായ മൂത്തകുന്നം, കാലടി, പണ്ടപ്പിള്ളി, ശ്രേയസ് ആശുപത്രി എടവനക്കാട്, LF ഹോസ്പിറ്റൽ കൂനമ്മാവ്, ഡോൺ ബോസ്‌കോ ആശുപത്രി പറവൂർ,സിറ്റി ഹോസ്പിറ്റൽ എറണാകുളം, കണ്ണാശുപത്രികളായ ഡോ. ടോണീസ് ആലുവ, സുശ്രുത കാക്കനാട്, ലോട്ടസ് ആശുപത്രി കടവന്ത്ര,കൊച്ചിൻ ഐ കെയർ ഹോസ്പിറ്റൽ UC കോളേജ് എന്നിവർ നിലവിൽ അംഗങ്ങൾ ആണ്. മേൽ പറഞ്ഞ ആശുപത്രികൾ മുഖേന പദ്ധതിയിൽ അംഗങ്ങളയിട്ടുള്ള  ഗുണഭോക്താക്കൾക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നതാണു്.

date