Skip to main content

ജില്ലാ ദുരന്തനിവാരണ വിഭാഗവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ ഇന്റർ ഏജൻസി ഗ്രൂപ്പ്

ജില്ലാ ദുരന്തനിവാരണ ആസൂത്രണ പ്ലാൻ വിപുലപ്പെടുത്താനും പ്രളയത്തെ തുടർന്നുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കാനും ഭരണകൂടത്തിനു കീഴിൽ സർക്കാരിതര സംഘടന സ്ഥാപനങ്ങളുടെ കൂട്ടായ്മക്ക് കളക്ടറേട് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന ഐഎജി മീറ്റിംഗിൽ തുടക്കം കുറിച്ചു. കേരള സംസ്ഥാന ആന ദുരന്ത നിവാരണ അതോറിറ്റി സ്പിയർ (സ്പിയർ ഇന്ത്യ) ഇന്ത്യ-ചേർന്നാണ് ഇത്തരമൊരു സംരംഭത്തെ ആവിഷ്‌കരിക്കുന്നത്. ഇത്തരം സംരംഭങ്ങൾക്ക് ഏകീകൃത സ്വഭാവം കൈ വരേണ്ടതുണ്ടെന്നും മറ്റു സംവിധാനങ്ങളെ കൂടി ഇതിൽ ഭാഗമാക്കേണ്ടതുണ്ടെന്നും ജില്ലാ കളക്ടർ എസ് എസ് ഷാനവാസ് എസ് പറഞ്ഞു. പ്രളയത്തിനു ശേഷം ജില്ലയിൽ ഓരോ സംഘടനയും വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളെ വിശകലനം ചെയ്തു. ഇസാഫ്, കിഡ്‌സ് കോട്ടപ്പുറം, ഗ്രാമലയ, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ, ജനനീതി, ആക്ട്‌സ് തൃശ്ശൂർ, ഹ്യൂമൻ വെൽഫെയർ കൗൺസിൽ, സോലെസ ഫൗണ്ടേഷൻ തുടങ്ങി ഇരുപതോളം ഓണം സംഘടനാപ്രതിനിധികൾ പങ്കെടുത്തു. ഡെപ്യൂട്ടി കളക്ടർ ഡോ. സി റജിൽ, സ്പിയർ ഇന്ത്യ ഓഫീസർ വിജേഷ്, ജില്ലാ പ്രോജക്ട് ഓഫീസർ നൗഷാബ നാസ്, ജില്ലാ ഹസർഡ് അനലിസ്റ്റ് അതുല്യ എന്നിവർ സംസാരിച്ചു.

date