Skip to main content

ഗോരക്ഷ പദ്ധതി ജൂലൈ 17 മുതൽ ഓഗസ്റ്റ് 12 വരെ

ഗോരക്ഷ കുളമ്പുരോഗപദ്ധതി കുത്തിവയ്പ് പദ്ധതിയുടെ 26-ാം ഘട്ടം ജൂലൈ 17 മുതൽ ഓഗസ്റ്റ് 12 വരെ തൃശൂർ ജില്ലയിൽ നടത്തും. ജില്ലാതല ഉദ്ഘാടനം വലക്കാവ് ക്ഷീരോല്പാദക വ്യവസായ സംഘം പരിസരത്ത് ജൂലൈ 18 രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിക്കും. വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചിട്ടുളള ക്യാമ്പുകൾ വഴിയും ഭവന സന്ദർശനം വഴിയും കന്നുകാലികൾ, എരുമ, പന്നി എന്നിവയെ കുളമ്പുരോഗ പ്രതിരോധകുത്തിവയ്പിന് വിധേയമാകുന്നു. ഉരു ഒന്നിന് സൗജന്യനിരക്കായ പത്ത് രൂപയാണ് കർഷകർ നൽകണം. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, മിൽമ, ക്ഷീരസംഘങ്ങൾ, വനം വന്യജീവി വകുപ്പ് എന്നിവയുടെ സഹകരണത്തോടൊയാണ് പദ്ധതി നടപ്പാക്കുന്നത്. കുളമ്പുരോഗ പ്രതിരോധ പരിപാടി വിജയിപ്പിക്കാൻ ക്ഷീരകർഷകർ സഹകരിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

date