Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
പട്ടികവര്‍ഗ വകസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  എസ് എസ് എല്‍ സി അല്ലെങ്കില്‍ ടി എച്ച് എല്‍ സി യും കമ്പ്യൂട്ടര്‍ ട്രേഡിലുള്ള എന്‍ ടി സി/കെ ജി സി ഇ/വി എച്ച് എസ് സി എന്നിവയില്‍ ഏതെങ്കിലുമുള്ള ഗവ.അംഗീകൃത സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.  പി ജി ഡി സി എ ഉള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ ജൂലൈ 25 ന് 11 മണി മുതല്‍ ഒരു മണി വരെ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഡി പി ഓഫീസില്‍ നടക്കുന്നു. അഭിമുഖത്തില്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2700357, 0460 2203020.
പി എന്‍ സി/2412/2019

ക്യാഷ് അവാര്‍ഡ് നല്‍കുന്നു
2018-19 അധ്യയന വര്‍ഷം 10, 12 ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്/എ വണ്‍ വാങ്ങിയ  വിമുക്ത ഭടന്‍മാരുടെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.  അര്‍ഹരായവര്‍ ആഗസ്ത് 10 ന് മുമ്പ് അപേക്ഷ നല്‍കണം.  അപേക്ഷ ഫോറവും വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2700069.
പി എന്‍ സി/2413/2019

മാനേജ്‌മെന്റ് ഓഫ് 
ലേണിംഗ് ഡിസബിലിറ്റി കോഴ്‌സിന് അപേക്ഷിക്കാം
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ തളിപ്പറമ്പ് പഠനകേന്ദ്രത്തില്‍ അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ്.  യോഗ്യത: പ്ലസ്ടു.  പ്രായപരിധിയില്ല.  സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എജ്യുക്കേഷന്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന.  അപേക്ഷയും വിശദ വിവരങ്ങളും www.src.kerala.gov.in/www.srccc.inല്‍ ലഭിക്കും.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25.  ഫോണ്‍: 8921272179, 6282880280.
പി എന്‍ സി/2414/2019

സംരംഭങ്ങള്‍ നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മണത്തണ വ്യവസായ എസ്റ്റേറ്റില്‍ വാടക അടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ നടത്തുന്നതിന് താല്‍പര്യമുള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വനിത/വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ 18 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍:  0490 2444416, 0490 2444116.  ഇ മെയില്‍: bdoperavoor@gmail.com.
പി എന്‍ സി/2415/2019

നിയമസഭാ സമിതി സിറ്റിംഗ് 18 ന്
സര്‍ഫാസി നിയമം മൂലമുണ്ടായ  വിഷയങ്ങള്‍ പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി എസ് ശര്‍മ്മ എം എല്‍ എ ചെയര്‍മാനായി രൂപീകരിച്ച നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ജൂലൈ 18 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജില്ലയിലെ സാമാജികര്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, കര്‍ഷക സംഘടന നേതാക്കള്‍, സര്‍ഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവര്‍, സമരസംഘടന പ്രതിനിധികള്‍ എന്നിവരില്‍ നിന്നും ആക്ടിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് അഭിപ്രായങ്ങളും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.  പരാതികളും അഭിപ്രായങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയും table@niyamasabha.nic.in ലും സമര്‍പ്പിക്കാവുന്നതാണ്.
പി എന്‍ സി/2416/2019

ശില്‍പശാല നാളെ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളുടെയും അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (ജൂലൈ 16) രാവിലെ 9.30 ന്  ജില്ലാ പഞ്ചായത്ത് ഹാളില്‍  വിദ്യാഭ്യാസ  ശില്‍പശാല സംഘടിപ്പിക്കുന്നു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ്   ശില്‍പശാല ഉദ്ഘാടനം ചെയ്യും.    ശില്‍പശാലയില്‍  ജില്ലയില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍  100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെ  അനുമോദിക്കും. ജില്ലയിലെ ഗവ./എയ്ഡഡ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍/പി ടി എ പ്രസിഡണ്ട്  തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
പി എന്‍ സി/2417/2019

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജിലേക്ക് ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ബിരുദം ആണ് യോഗ്യത.  വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ്.  സ്വയം പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ ലഭിക്കും.  അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 200 രൂപ നിരക്കില്‍ തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി ഓഫീസില്‍ ലഭിക്കും.  കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.src.kerala.gov.in/www.srccc.in ല്‍.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25.  ഫോണ്‍: 8921272179, 6282880280.
പി എന്‍ സി/2418/2019

വൈദ്യുതി മുടങ്ങും
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനയത്താംപറമ്പ് ചെറുകഞ്ഞിക്കരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ(ജൂലൈ 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏഴിമല, കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍ ഒന്ന്, കുതിരുമ്മല്‍ രണ്ട് ഭാഗങ്ങളില്‍ നാളെ(ജൂലൈ 16) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/2419/2019

ബോധവല്‍ക്കരണ ക്ലാസ്
ക്ഷീരവികസന വകുപ്പിന്റെയും പാവന്നൂര്‍മൊട്ട ക്ഷീരസംഘത്തിന്റെയും നേതൃത്വത്തില്‍ പാല്‍ ഗുണനിലവാര ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. കുറ്റിയാട്ടൂര്‍ സഹകരണ ബാങ്ക് പാവന്നൂര്‍മൊട്ട ബ്രാഞ്ചില്‍ ജൂലായ് 17ന് രാവിലെ 10 മണിക്ക് കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ പത്മനാഭന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യും.
പി എന്‍ സി/2420/2019

ഭരണാനുമതി നല്‍കി
തലശ്ശേരി നഗരസഭയിലെ വണ്ണാടംറോഡ് പ്രവൃത്തി നടത്തുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 4,55,000 രൂപ ചെലവഴിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പാനൂര്‍ നഗരസഭയില്‍ ബാലന്‍പീടിക ജംഗ്ഷനില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 4,99,864 രൂപ  വിനിയോഗിക്കുന്നതിന് കലക്ടര്‍ ഭരണാനുമതി നല്‍കി.
പന്ന്യന്നൂര്‍ പഞ്ചായത്തില്‍ കൈപ്പാലത്ത് ആലച്ചാംകണ്ടി നടപ്പാത നിര്‍മ്മാണത്തിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 4,00,000 രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
എരഞ്ഞോളി വെസ്റ്റ് യു പി സ്‌കൂള്‍, ഗൗരിവിലാസം എല്‍ പി സ്‌കൂള്‍, ഗോപാല്‍പേട്ട ഗവ.എല്‍ പി സ്‌കൂള്‍, കുഞ്ഞാംപറമ്പ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 2,20,950 രൂപ വിനിയോഗിക്കുന്നതിന് ജില്ലാ  കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/2421/2019

കുളമ്പരോഗ പ്രതിരോധം കുത്തിവെപ്പ് 17 മുതല്‍ 
മൃഗസംരക്ഷണ വകുപ്പിന്റെ നേത്യത്വത്തില്‍ നടപ്പിലാക്കുന്ന 26ാം ഘട്ട ഗോരക്ഷ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജൂലായ് 17 രാവിലെ 10 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൃഗസംരക്ഷണപരിശീലന ഹാളില്‍ നടക്കും. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും.
പി എന്‍ സി/2422/2019

date