Skip to main content

വാൻഡ്രൈവറെ നിയമിക്കുന്നു

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ വാൻഡ്രൈവറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാവണം. 10,000 രൂപയാണ് പ്രതിമാസ ശമ്പളം. 18ന് രാവിലെ 10.30ന് ഇന്റർവ്യു നടക്കും. ഒരു വർഷത്തേക്കാണ് നിയമനം. ജനനതിയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം തെളിയിക്കുന്ന അസൽ രേഖകളും ഹെവി ഡ്യൂട്ടി മോട്ടർ ഡ്രൈവിംഗ് ലൈസൻസും ഇന്റർവ്യൂവിന് ഹാജരാക്കണം. മേൽവിലാസം തെളിയിക്കുന്ന രേഖയുടെ അസലും ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപ്പെടുത്തിയത്) കരുതണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിലാണ് ഇന്റർവ്യു. പ്രവൃത്തിപരിചയം ( HDMV, ഡ്രൈവർ ആയി) ഉളളവർക്ക് മുൻഗണനയുണ്ട്.
പി.എൻ.എക്സ്.2384/19

date