Skip to main content

റാങ്ക് ലിസ്റ്റ് റദ്ദാക്കി

 

 

കോഴിക്കോട് ജില്ലയില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (കാറ്റഗറി നം. 515/2015) തസ്തികയുടെ 2018 ഡിസംബര്‍ 18 ന് നിലവില്‍ വന്ന റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും നിയമന ശിപാര്‍ശ ചെയ്തു കഴിഞ്ഞതിനാല്‍ 2019 ജൂലൈ ആറ് പൂര്‍വ്വാഹ്നം മുതല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

 

 

സിവില്‍ സര്‍വീസ് അക്കാദമി അപേക്ഷ ക്ഷണിച്ചു 

 

 

സിവില്‍ സര്‍വീസ് അക്കാദമി കോഴിക്കോട് സെന്ററില്‍ ആരംഭിക്കുന്ന ബിരുദധാരികള്‍ക്കുളള പ്രിലിംസ്-കം-മെയിന്‍സ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് www.ccek.org എന്ന വെബ്‌സൈറ്റില്‍ ജൂലൈ 18 മുതല്‍ ആഗസ്റ്റ് 14 വരെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷ ആഗസ്റ്റ് 18 ന് നടക്കും.  വിലാസം - സ്‌പെഷ്യല്‍ ഓഫീസര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി കോഴിക്കോട് സബ് സെന്റര്‍, വെസ്റ്റ്ഹില്‍ ചുങ്കം, കോഴിക്കോട് 673005. ഫോണ്‍ - 0495 2386400. 

 

 

സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, അക്കൗണ്ടിങ്ങ് കോഴ്‌സുകള്‍

 

 

കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലും മഞ്ചേരി, പരപ്പനങ്ങാടി, നദാപുരം, കല്‍പ്പറ്റ എന്നീ ഉപകേന്ദ്രങ്ങളിലും വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കായി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി. ഡി. സി. എ), പ്ലസ് ടു. യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി..സി.എ.(എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, ടാലി, എസ്. എസ്. എല്‍. സി. ക്കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് & മലയാളം) എന്നിവയാണ് കോഴ്‌സുകള്‍. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: കോഴിക്കോട് (0495 2720250), മഞ്ചേരി (0483 2764674), പരപ്പനങ്ങാടി (0494 2411135), നദാപുരം(0496 2544000), കല്‍പ്പറ്റ (0493 6205939).

 

 

അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോഴി മാലിന്യ 

സംസ്‌കരണ പദ്ധതി; രണ്ടാം ഗഡു തുക ലഭിച്ചു

 

 

 

  കോഴി മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്  രണ്ടാം ഗഡു തുക ലഭിച്ചു.  കഴിഞ്ഞ 8 മാസത്തിനുള്ളില്‍ 11 കോഴി കടകളില്‍ നിന്നായി 62562 കിലോ കോഴി മാലിന്യം സംസ്‌കരിച്ചത് വഴി 6248 രൂപയാണ് പഞ്ചായത്തിന് വരുമാനമായി  ലഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള താമരശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് ഓര്‍ഗാനിക്ക് പ്രൊഡകട് പ്രൈവൈറ്റ് ലിമിറ്റഡുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. കോഴി കടകളില്‍ ബാങ്കുമായി ചേര്‍ന്ന് സ്ഥാപിച്ച ഫ്രീസറില്‍ സൂക്ഷിക്കുന്ന കോഴി മാലിന്യം പ്രത്യേക വണ്ടിയില്‍ എല്ലാ ദിവസേന താമരശ്ശേരിയില്‍ എത്തിച്ച് സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.  ഗ്രാമപഞ്ചായത്തില്‍ നടന്ന  പദ്ധതി അവലോകന യോഗത്തില്‍  രണ്ടാം ഗഡു തുകയായ 4898 രൂപയുടെ ചെക്ക് കമ്പനി മാനേജര്‍ യൂജിന്‍ ജോണ്‍സണ്‍.ഇ. പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയ്യൂബ്ബിന് കൈമാറി.

date