സ്പോട്ട് അഡ്മിഷൻ
തൃശൂർ ജില്ലയിലെ വിവിധ പോളിടെക്നിക്കുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് നോഡൽ പോളിടെക്നിക്ക് ആയ തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂലൈ 19, 20 തീയതികളിൽ രണ്ടാം സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. ജൂലൈ 19 ന് സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ എസ് ടി, കുടുംബി, കുശവൻ, മറ്റ് പിന്നോക്ക ക്രിസ്ത്യാനി, ഭിന്നശേഷിക്കാർ, ഒആർ, എസ്ഡി, ടിഎക്സ് വിഭാഗത്തിൽപ്പെട്ട മുഴുവൻ പേരും രാവിലെ എട്ടിന് എത്തണം. സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് 25000 വരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും രാവിലെ പത്തിന് എത്തണം. സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് 25001 മുതൽ 45000 വരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഉച്ചയ്ക്ക് ഒന്നിന് എത്തണം. ജൂലൈ 20 ന് സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് 45001 മുതൽ 65000 വരെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും രാവിലെ എട്ടിന് എത്തണം. സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് 65001 മുതൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഐടി, ടിഎച്ച്, വിഎച്ച്, എംയു, ഡിവി, വികെ, എസ്സി, എൽഎ വിഭാഗക്കാർക്ക് മുഴുവൻ പേരും രാവിലെ 11 ന് എത്തണം. സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് 65001 മുതലുളള സ്വാശ്രയ പോളിടെക്നിക്കിൽ പ്രവേശനം നേടുവാൻ ആഗ്രഹമുളള മേൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും ഉച്ചയ്ക്ക് ഒന്നിന് എത്തണം. ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസിന് സ്പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്ത സ്റ്റേറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും ഉച്ചയ്ക്ക് രണ്ടിന് എത്തണം.
- Log in to post comments