Skip to main content

നോർക്ക റൂട്ട്‌സ് കൊല്ലം ജില്ല സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27ന് 

കേരളത്തിൽ നിന്നും വിദേശ പഠനത്തിനും ജോലിക്കുമായി പോകുന്നവർക്കായുളള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ എച്ച്.ആർ.ഡി സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ സേവനം കൊല്ലം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ ജുലൈ 27 ന് ലഭ്യമാകും.  ഇതിന് പുറമെ എം.ഇ.എ അറ്റസ്റ്റേഷൻ, അപ്പോസ്റ്റൈൽ (ഹേഗ് കൺവെൻഷൻ ട്രീറ്റിയുടെ ഭാഗമായി 114 രാജ്യങ്ങളിലേക്കുളള അറ്റസ്റ്റേഷൻ), യുഎ.ഇ എംബസ്സി, കുവൈറ്റ് എംബസ്സി, ഖത്തർ എംബസ്സി, ബഹറൈൻ എംബസ്സി എന്നീ അറ്റസ്റ്റേഷനുകൾക്കായി അന്ന് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാം. കുവൈറ്റ് വിസാസ്റ്റാംപിങ്ങിനുളള രേഖകളും സ്വീകരിക്കും. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നതിനും മറ്റുസേവനങ്ങൾക്കുമായി മുൻകൂർ  www.norkaroots.org എന്ന വെബ്‌സൈറ്റിൽരജിസ്റ്റർ ചെയ്യാം. ഫോൺ: 0471-2770557.
പി.എൻ.എക്സ്.2398/19

date