Skip to main content

പത്താം തരം, ഹയര്‍സെക്കണ്ടറി തുല്യത  രജിസ്‌ട്രേഷന്‍ ആരംഭിച്ചു

 

പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും നടത്തുന്ന പത്താംതരം തുല്യതയുടെ പതിനാലാം ബാച്ചിലേക്കും ഹയര്‍സെക്കണ്ടറി തുല്യത അഞ്ചാം ബാച്ചിലേക്കും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പത്താം തരം തുല്യത അപേക്ഷിക്കുന്നവര്‍ക്ക് 2019 ജൂലൈ 1 ന് 17 വയസ് പൂര്‍ത്തിയാകുകയും ഏഴാം ക്ലാസ് വിജയിച്ചിരിക്കുകയും വേണം. 8,9,10 ക്ലാസുകളില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. 1750 രൂപ കോഴ്‌സ് ഫീസും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസുമുള്‍പ്പെടെ 1850 രൂപയുടെ ചെലാന്‍ അടക്കണം. 10 മാസമാണ് കോഴ്‌സ് കാലയളവ്. ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ അഞ്ചാം ബാച്ചിലേക്ക് പത്താം ക്ലാസ് വിജയിച്ചവര്‍, ഹയര്‍സെക്കണ്ടറി, പ്രീഡിഗ്രി പഠനം നിര്‍ത്തിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 2019 ജൂലൈ 1 ന് 22 വയസ് പൂര്‍ത്തിയായിരിക്കണം. പത്താം തരം തുല്യതാകോഴ്‌സ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കണ്ടറി തുല്യതാകോഴ്‌സിന് ചേരുന്നതിന് പ്രായപരിധിയില്ല. രജിസ്‌ട്രേഷന്‍, അഡ്മിഷന്‍ ഫീസ് 300 രൂപയും കോഴ്‌സ് ഫീസ് 2200 രൂപയും ഉള്‍പ്പെടെ 2500 രൂപ ചെലാന്‍ അടക്കണം. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പൂകളാണുള്ളത്. എല്ലാ ഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളും ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലായി സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടക്കും. കോഴ്‌സുകള്‍ക്ക്  ആഗസ്റ്റ് 15 വരെ ഫൈനില്ലാതെയും 50 രൂപ ഫൈനോടെ ആഗസ്റ്റ് 30 വരെയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന് സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസിലും വിവിധ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി പ്രവര്‍ത്തിക്കുന്ന വികസന, തുടര്‍ വിദ്യാകേന്ദ്രങ്ങളിലും പ്രേരക്മാരുമായി ബന്ധപ്പെടണം. ഫോണ്‍ 04936 202091.

date