Skip to main content

കെയര്‍ ഹോം തുണയായി;   ശിവനും കുടുംബവും  പുതിയ വീട്ടില്‍

ദുരിതാശ്വാസ ക്യാമ്പിലും താത്കാലിക ഷെഡിലും കഴിഞ്ഞ നാളുകളില്‍ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന വീട് സ്വന്തമായതിന്‍റെ ആശ്വാസത്തിലാണ് വൈക്കപ്രയാര്‍ അഥീന ഭവനില്‍ ശിവനും കുടുംബവും. ഉദയനാപുരം സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലാണ് മൂന്ന് സെന്‍റ് സ്ഥലത്ത് 500 ചതുരശ്രയടി വിസ്തൃതിയില്‍  വീടൊരുക്കിയത്. 

ഇടിഞ്ഞു വീഴാറായ ഒറ്റമുറി വീട്ടിലായിരുന്നു ശിവനും  ഭാര്യ അംബികയും വിദ്യാര്‍ഥികളായ രണ്ടു മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. വീട്ടു സാമഗ്രികളും കുട്ടികളുടെ പാഠ പുസ്തകങ്ങളും ഉള്‍പ്പെടെ സര്‍വ്വതും പ്രളയം കവര്‍ന്നപ്പോള്‍ കുടുംബം വല്ലകം സെന്‍റ് മേരീസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. 

എപ്പോള്‍ വേണമെങ്കിലും നിലം പൊത്തുന്ന സ്ഥിതിയിലായ വീടിനു പകരം പുതിയൊരു വീട് നിര്‍മ്മിക്കുകയെന്നത് പത്ര വിതരണതൊഴിലാളിയായ ശിവന് അസാധ്യമായിരുന്നു. പുരയിടത്തില്‍ താല്‍ക്കാലികമായി ഷെഡ് നിര്‍മിച്ച് താമസം തുടങ്ങിയപ്പോഴാണ് സര്‍ക്കാര്‍ സഹായമെത്തിയത്. 

 നാലു മാസം കൊണ്ട് 5,23,100 രൂപ ചിലവിട്ടാണ് രണ്ടു കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള വീട് പണിതത്. 

date